
December 14, 2009
കോഴിക്കോട്: ബാബരി മസ്ജിദ് ധ്വംസകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അറച്ചുനില്‍ക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീതായി ഉജ്വല ബഹുജനറാലി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് നഗരത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ഹിറാസെന്ററില്‍ നിന്നാരംഭിച്ച് മാവൂര്‍റോഡ് വഴി പാളയം ചുറ്റി മുതലക്കുളത്ത് സമാപിച്ച റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. \'വര്‍ഗീയതയുടെ കോമരങ്ങള്‍ പള്ളിപൊളിക്കും നേരത്ത്, കണ്ണുപൊത്തിയ കോണ്‍ഗ്രസേ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കൂ, കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കൂ\' \'വര്‍ഗീയതയും തീവ്രവാദവും ആടിപ്പാടി തിമിര്‍ക്കുമ്പോള്‍ സൌഹാര്‍ദത്തിന്‍ പൂക്കള്‍ വിരിയും ലോകം ഞങ്ങള്‍ സൃഷ്ടിക്കും\' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍, കെ. മുഹമ്മദ് നജീബ്, പി.സി. ബഷീര്‍, ഹബീബ് മസ്ഊദ്, കെ.കെ. ബഷീര്‍, വി.എം. ഇബ്രാഹീം, സലിം മമ്പാട്, എന്‍.കെ. അബ്ദുസലാം, ഹക്കിം നദ്വി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.



No comments:
Post a Comment