Showing posts with label സോളിഡാരിറ്റി. Show all posts
Showing posts with label സോളിഡാരിറ്റി. Show all posts

Saturday, February 13, 2010

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളനം

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളി ഭൂമി ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സോളിഡാരിറ്റി മൂന്നാര്‍ മാര്‍ച്ച്‌ ആവശ്യപ്പെട്ടു. ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര റിപബ്ലിക് പോലെ പ്രവര്‍ത്തിക്കുന്ന മൂന്നാറിനെ സ്വതന്ത്രമാക്കണം. കേരള സര്‍ക്കാര്‍ മൂന്നാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. ടാറ്റയുടെ കൈവശമുള്ള രേസോര്‍തുകളും വനഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ആര്‍ നീലകണ്ഠന്‍, പി.കെ പ്രകാശ്‌, എന്‍. യു ജോണ്‍, കെ.എസ്. സുബൈര്‍ എന്നിവര്‍സംസാരിച്ചു.

Friday, February 12, 2010

അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം -മന്ത്രി പ്രേമചന്ദ്രന്‍

കൊടുങ്ങല്ലൂര്‍: കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ ജനപങ്കാളിത്തത്തോടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ആഭിമുഖ്യത്തില്‍ 50 ഗ്രാമങ്ങളില്‍ 2000 കുടുംബങ്ങള്‍ക്കുളള ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലവിഭവ വിനിയോഗത്തിലും സംരക്ഷണത്തിലും ന്യായയുക്തമായ വിതരണ സംവിധാനത്തിലെ അപചയമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം. അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. ഭൂജല സ്രോതസ്സിനെ ആശ്രയിച്ച് കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഈ പശ്ചാത്തലത്തില്‍ ജല വിനിയോഗഫസംരക്ഷണ കാര്യത്തില്‍ പൗരബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ജലം സമൂഹത്തിന്റെ പൊതു സ്വത്താണ്. പാട്ടത്തിന് ലഭിച്ചെന്ന പേരില്‍ ജല സമ്പത്ത് തടഞ്ഞുനിര്‍ത്തി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. വെള്ളം ആരുടെയും കുത്തകയുമല്ല. മൂന്നാറില്‍ ടാറ്റ തടയണകെട്ടിയതിനെ പരോക്ഷമായി അനുസ്മരിച്ച് മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നത് സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി ചെയ്യുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ജനകീയ ഇടപെടല്‍ അനിവാര്യമാണ്. സോളിഡാരിറ്റി ആവിഷ്‌കരിച്ച ജനകീയ പദ്ധതി ജലവിനിയോഗ കാര്യത്തില്‍ വന്‍ ജനകീയ ഇടപെടലുണ്ടാക്കും. ഉള്‍നാട്ടിലെ പാവപ്പെട്ടവരുടെ ജീവിത ക്ലേശം പരിഹരിക്കാനുള്ള യത്‌നമാണ് സോളിഡാരിറ്റിയുടെ പദ്ധതി. ഇതുവഴി എത്രപേര്‍ക്ക് ഗുണം ലഭിക്കുന്നുവെന്നതല്ല; ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജനകീയ ഇടപെടലുകള്‍ക്കേ സാധ്യമാവൂ എന്ന സന്ദേശമാണ് ലഭിക്കുന്നത് ഫ മന്ത്രി പറഞ്ഞു. ആദ്യ പദ്ധതിയുടെ അനുമതിപത്രം മന്ത്രി കെ.പി. രാജേന്ദ്രന്‍ കരൂപ്പടന്ന മുസാഫരിക്കുന്നിലെ നിവാസികള്‍ക്ക് കൈമാറി. മൂന്നാര്‍ ഉള്‍പ്പെടെ ഭൂമി സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പദ്ധതി പ്രഖ്യാപനം നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, കെ.വി. മുഹമ്മദ് സക്കീര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എ. സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Friday, January 1, 2010

ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍


കൊല്ലം : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി പൊതു ഖജനാവിലേക്ക് തിരിച്ചടക്കണമെന്നു ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍. സോളിഡാരിറ്റി ദക്ഷിണ മേഖല കൊല്ലത്ത് സംഘടിപ്പിച്ച ലിബര്‍ഹാന്‍-തീവ്രവാദം നിയമ വാഴ്ചയും ഭരണകൂട തന്ത്രങ്ങളും എന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ നടക്കുന്ന സാമ്രാജ്യത്ത ഗൂടലോചനയുടെ ഭാഗമാണ് ഇത്. മീഡിയയും പോലീസും കോണ്‍ഗ്രസ്‌ നേതാക്കളും ഇത് ഏറ്റുപിടിക്കുന്നു. എല്ലാ കേസും തടിയന്ടവിട നസീറിന്റെ തലയില കെട്ടി വയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണവും ആസൂത്രണം ചെയ്തത് സൂഫിയും നസീറും ആണെന്നും താമസിയാതെ കേള്‍ക്കേണ്ടിവരും. ഇന്ത്യയില്‍ തീവ്രവാദ കേസുകള്‍ പൊട്ടി പുറപ്പെട്ടതു ഇസ്രയേലുമായും അമേരിക്കയുമായും ആയുധ ഇടപാടുകള്‍ തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ചെറിയ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ഗുജറാത്ത്‌ കലാപം, ആര്‍ .എസ്.എസ്. ആസ്ഥാനത്തെ സ്ഫോടനം,പാര്‍ലമെന്റ്ആക്രമണം എന്നിവ എന്തുകൊണ്ടാണ് എന്‍.ഐ.എ അന്വേഷിക്കതെതെന്നും അദ്ദേഹം ചോദിച്ചു.
കേരളം തീവ്രവാദത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന സംഘപരിവാര്‍ പ്രചരണം ഇപ്പോള്‍ ഏറ്റുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പി പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പി ആണോ എന്ന് വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും മുസ്ലിം സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് ആക്രമം ഉണ്ടായില്ല. എന്നിട്ടും കേരളത്തില്‍ അക്രമം ഉണ്ടായതു തങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് അവകാശപ്പെടുന്ന സമുദായ പാര്‍ടി ജനാധിപത്യപരമായി പ്രതികരിക്കേണ്ട ആവാസം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസിന്റെ മുന്നില്‍ നട്ടെല്ല് പണയം വച്ച് നിന്നവരാണ്. മുസ്ലിം സമുദായത്തിന് വേണ്ടത് സ്കൊലര്ഷിപ്പുകളല്ല. മന്യംമായി ജീവിക്കാനുള്ള അവകാശമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്ത്.
ഇസ്രയേല്‍ ബന്ധമുള്ള ഏറണാകുളം കേന്ദ്രമാകിയ ഒരു കേന്ദ്രമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് നുണ ആവര്‍ത്തിച്ച്‌ പറയുന്ന ഗീബത്സിന്റെ തന്ത്രം പ്രയോഗിച്ചു സൂഫിയ മദനിയെ കര്‍ണാടകത്തിന് കൈമാറാനുള്ള നീക്കമാണ് നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജമഅത് കൌന്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ്‌ പറഞ്ഞു. ഖദരിനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉനിഫോരം ആക്കിയവരാണ് സംഘപരിവാര്‍ വാദം ഉയര്‍ത്തിപിടിച്ചു മുസ്ലിം വേട്ടയ്ക്കിറങ്ങുന്നത്.
കേരള പോലീസിന്റെ അന്വേഷണത്തെ കേരള ഭരണക്കാര്‍ സ്വാധീനിക്കുമെന്ന് പറയുന്നവര്‍ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക ഗുജറാത്ത്‌ പോലീസ് പറയുന്നതും പറയുന്ന കഥകളാണ് വിശ്വസിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ. ഷഫീക് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സി എന്‍. ഐ.എ സ്വാധീനത്തിനു വഴങ്ങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും. ഇതുവരെ മതേതര പക്ഷത്തു നിന്ന് എന്ന് ൬തൊന്നിപ്പിച ചിലര്‍ക്ക് ഇപ്പോള്‍ യു.ഡി.എഫ് പ്രവേശനം കിട്ടിയപ്പോള്‍ നിറം മാറുന്നത് കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതികേടുകള്‍ കണ്ടു മിണ്ടാതിരിക്കനവില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗൂഡ തന്ത്രം എന്നും ആവര്തിക്കാമെന്ന് മോഹിക്കേണ്ട. ഒരു സമുദായത്തെ അടച്ചു ആക്ഷേപിച്ചു മറ്റു സമുദായങ്ങളുടെ വോട്ട് ധ്രൂവീകരിക്കമെന്ന വിചാരം കേരളത്തില്‍ നടക്കില്ല. നുണകള്‍ പ്രചരിപ്പിച്ചു ആഘോഷിക്കുന്ന മീഡിയ രാജ്യത്തു സമധാനം തകര്‍ക്കുകയാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ അധികരികമെന്ന മട്ടില്‍ വിളമ്പി ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു സമുദായത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. പകല്‍ പോലെ തെളിഞ്ഞ ബാബറി ധ്വംസകരെ പ്പറ്റി കണ്ടെത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്‌ മുക്കിയ മീഡിയ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്വസിക്കനകാത്ത കഥകള്‍ മേനെഞ്ഞുണ്ടാകി വിതരണം ചെയ്യുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സലിം കുമാര്‍, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്ലം , സോളിഡാരിറ്റി ദക്ഷിണ മേഘല സെക്രട്ടറി കെ.സജീദ്, കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.

Friday, December 4, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണം : സോളിഡാരിറ്റി


കൊല്ലം : പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നരേന്ദ്രന്‍ റിപ്പോര്ട്ട് മൂലയിലക്കിയത് പോലുള്ള സമീപനം സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തിടരുമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രടറി എന്‍.കെ.അബ്ദുല്‍ സലാംരുന്നു അദ്ദേഹം . 93 നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്ധേഷിച്ചതില്‍ നടപ്പാക്കാനുള്ള തീരുമാനം പോലും ഇതു വരെ കൈകൊണ്ടിട്ടില്ല. പിന്നാക്കം നില്ക്കുന്ന മുസ്ലിം സമൂഹത്തെ മുഖ്യധരയിലെതിക്കാനുള്ള നടപടികള്‍ ഇനിയും കൈകൊല്ലാതെ ഗ്രൂപ്പ് കളിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി . കെ .ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പ്രധാനപെട്ടവപി.രാമഭദ്രന്‍, ഓടനാവട്ടം വിജയപ്രകശ്,ഐവര്കാല ദിലീപ് എന്നിവര്‍ സംസാരിച്ചു. ചിന്നകടയില്‍ നിന്നരന്ഭിച്ച മാര്‍ച്ചിനു സോളിഡാരിറ്റി ജില്ല പ്ര പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച കലക്ട്രറെറ്റു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിസിഡന്റ് അബ്ദുല്‍ സമദ് , ജനറല്‍ സെക്രടറി ബി.എം.സ്വാദിഖ് ,സൈനി ഹമീദ് , സലിം സിദ്ദിഖി ,അനീഷ്‌ യുസുഫ് എന്നിവര്‍ നേതൃത്വം നല്കി.

ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം


കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ്‌ കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ പ്രകാശ്‌ മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ്‌ ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ്‌ മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി


വര്‍ക്കല: ദലിത് തീവ്രവാദം എന്ന പ്രയോഗത്തിലൂടെ പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു. ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ് ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു. വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.

സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ് പീഡനത്തെക്കുറിച്ച് വിവരിച്ചത് പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി