Friday, December 4, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണം : സോളിഡാരിറ്റി


കൊല്ലം : പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നരേന്ദ്രന്‍ റിപ്പോര്ട്ട് മൂലയിലക്കിയത് പോലുള്ള സമീപനം സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തിടരുമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രടറി എന്‍.കെ.അബ്ദുല്‍ സലാംരുന്നു അദ്ദേഹം . 93 നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്ധേഷിച്ചതില്‍ നടപ്പാക്കാനുള്ള തീരുമാനം പോലും ഇതു വരെ കൈകൊണ്ടിട്ടില്ല. പിന്നാക്കം നില്ക്കുന്ന മുസ്ലിം സമൂഹത്തെ മുഖ്യധരയിലെതിക്കാനുള്ള നടപടികള്‍ ഇനിയും കൈകൊല്ലാതെ ഗ്രൂപ്പ് കളിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി . കെ .ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പ്രധാനപെട്ടവപി.രാമഭദ്രന്‍, ഓടനാവട്ടം വിജയപ്രകശ്,ഐവര്കാല ദിലീപ് എന്നിവര്‍ സംസാരിച്ചു. ചിന്നകടയില്‍ നിന്നരന്ഭിച്ച മാര്‍ച്ചിനു സോളിഡാരിറ്റി ജില്ല പ്ര പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച കലക്ട്രറെറ്റു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിസിഡന്റ് അബ്ദുല്‍ സമദ് , ജനറല്‍ സെക്രടറി ബി.എം.സ്വാദിഖ് ,സൈനി ഹമീദ് , സലിം സിദ്ദിഖി ,അനീഷ്‌ യുസുഫ് എന്നിവര്‍ നേതൃത്വം നല്കി.

ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം


കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ്‌ കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ പ്രകാശ്‌ മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ്‌ ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ്‌ മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി


വര്‍ക്കല: ദലിത് തീവ്രവാദം എന്ന പ്രയോഗത്തിലൂടെ പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു. ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ് ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു. വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.

സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ് പീഡനത്തെക്കുറിച്ച് വിവരിച്ചത് പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി

ലവ് ജിഹാദ്

Wednesday, November 11, 2009

വാര്ത്താ -കലാ കായിക മത്സരങ്ങള്‍

കേരള വനിതാ സമ്മേളനതോടനുബന്ധിച്ച് ജി.ഐ.ഓ.,വനിതാ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനാപുരം ഏരിയ തല കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14 ശനിയാഴ്ച , രാവിലെ 10 നു പത്തനാപുരം കരംമ്മൂട് ഇസ്ലാമിക്‌ സെന്റെറില്‍ വെച്ചു മത്സരങ്ങള്‍ നടക്കും.
മത്സര ഇനങ്ങള്‍ :- ഖുര്‍ആന്‍ പാരായണം , മാപ്പിള പാട്ടു , അറബി ഗാനം , കവിത , ലളിത ഗാനം , പ്രസംഗം,വിവരണം.
ഏരിയ തല വിജയികള്‍ക്ക് നവംബര്‍ 21 നു റോഡുവിള വെച്ചു നടക്കുന്ന ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

തളചിടപ്പെട്ട സ്ത്രീത്വം : ഇസ്ലാമിന്റെതല്ല, പൌരോഹിത്ത്യതിന്റെത്









തളചിടപ്പെട്ട സ്ത്രീത്വം ഇസ്ലാമിന്റെതല്ല, പൌരോഹിത്ത്യതിന്റെതാണെന്ന് ജമ അത്തെ ഇസ്ലാമി കേരള വനിതാ സംസ്ഥാന സമിതി അംഗം പ്യരിജാന്‍ പറഞ്ഞു. വനിതാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗം ആയി പത്തനാപുരത്ത് നടന്ന ജില്ല തല പ്രചാരനോട്ഘടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കാണ്. വര്‍ത്തമാന കാലത്തിലെ സ്ത്രീകള്‍ , അവരുടെ ബാധ്യത മറന്നു പോയതന്നു സമൂഹത്തിന്റെ അപചയ ത്തിനു കാരണമെന്നു അവര്‍ പറഞ്ഞു. സ്ത്രീകളെ ബോധവല്കരിക്കുന്നതിലൂടെ , കുടുംബ സംസ്കരണവും അതിലൂടെ സമൂഹ സംസ്കരനവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്യരിജാന്‍ പറഞ്ഞു.
കല്ലുംകടവ് മംഗല്യ ഹാളില്‍ നടന്ന പ്രചാരനോട്ഘടന പരിപാടി പുനലൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ കളുടെ ഉന്നമനത്തിനായി ജമാഅത്ത്‌ ഇസ്ലാമി വനിതാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയം അന്നെന്നു അവര്‍ പറഞ്ഞു. വനിതാ വിഭാഗം ജില്ല പ്രസിഡണ്ട്‌ ഇ.സീനത്ത്‌ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ അയ ഫാത്തിമ ഖാന്‍ , ആശ ശശിധരന്‍ , ജി.ഐ.ഓ . ജില്ല പ്രസിഡണ്ട്‌
ശുഹ്ദ , മുന്‍ പ്രസിഡണ്ട്‌ സുമയ്യ , താജുനിസ്സ, ഖദീജാ ടീച്ചര്‍ , ലൈലാ ബീവി , എന്നിവര്‍ പങ്കെടുത്തു .

ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം -ജില്ലാ പ്രചാരണ ഉദ്ഘാടനം

'സാമൂഹ്യ വിപ്ലവത്തിന് സ്രീശക്തി ' എന്ന ആഹ്വാനവു മായി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന കേരള വനിതാ സമ്മേളനത്തിന്റെ കൊല്ലം ജില്ലാ പ്രചാരനോദ്‌ ഘാടനം 2009 നവെംബെര്‍ 7 ശനിയാഴ്ച ഉച്ചക്ക് 2.30 നു പത്തനാപുരം മംഗല്യ ഹള്ളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .